
നവകേരള യാത്രയിലെ മർദനക്കേസ്: സർക്കാർ ഹൈക്കോടതിയിൽ
ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നാണ് സർക്കാരിന്റെ വാദം. ജാമ്യ ഉത്തരവ് റദ്ദാക്കി അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.