
നീറ്റ് ഫലത്തിൽ പരാതിയുമായി വിദ്യാർഥിനി; നിഷേധിച്ച് എൻടിഎ
നീറ്റ് പരീക്ഷയുടെ ഒഎംആർ ഷീറ്റിൽ 609 മാർക്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും വെബ്‌സൈറ്റിൽ ആദ്യം 540 മാർക്കും പിന്നീട് 167 മാർക്കും മാത്രമാണ് കാണിച്ചതെന്ന് കാൻപൂർ സ്വദേശിനിയായ വിദ്യാർഥിനി ആരോപിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ വിശദീകരണം. വിദ്യാർഥിനിയുടെ രേഖകളും എൻടിഎയുടെ ഔദ്യോഗിക വിവരങ്ങളും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.