
കറുത്ത വസ്ത്രമണിഞ്ഞ് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
പരീക്ഷാ ക്രമക്കേടുകളിലും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞ് പാർലമെന്റിലെത്തി. വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചശേഷം മാത്രം ചർച്ച നടത്തിയാൽ മതിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട്. പ്രതിഷേധത്തെ തുടർന്ന് സഭാനടപടികളിലും ബഹളം ഉണ്ടായി.