
അയോധ്യ സംഭാവന വിഷയം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രചാരണവിഷയമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറെടുക്കുന്നു. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും വിഷയം ശക്തമായി ഉയർത്തുമെന്നാണ് റിപ്പോർട്ട്. അയോധ്യ, മഥുര, കാശി തുടങ്ങിയ വിഷയങ്ങൾ ഉയർത്തുന്ന ബിജെപിയുടെ പ്രചാരണത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.