
ഒറ്റപ്പാലത്ത് സിപിഐ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു
പാലക്കാട് ഒറ്റപ്പാലം മണ്ണൂരിൽ ഇരുനൂറിലധികം സിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ പാർട്ടി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതായി റിപ്പോർട്ട്. മൂന്ന് മണ്ഡലം കമ്മിറ്റി അംഗങ്ങളും പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും പാർട്ടി മാറിയവരിൽ ഉൾപ്പെടുന്നു. പ്രാദേശിക രാഷ്ട്രീയത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് മാറ്റത്തിന് കാരണമെന്നാണ് പ്രവർത്തകരുടെ വിശദീകരണം.