
സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം–1 വിജയകരമായി വിക്ഷേപിച്ചതിന് സ്കൈറൂട്ട് സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. യുവസംരംഭകരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ വളർച്ച രാജ്യത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള പരിഹാസ പരാമർശവും നടത്തിയതായി റിപ്പോർട്ടുണ്ട്.