
ജമ്മു കശ്മീരിൽ ഭീകരാക്രമണം; പൊലീസുകാരൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി കൊല്ലപ്പെട്ടു. അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്. വെടിവയ്പിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന് പിന്നിലുള്ള സംഘടനയെ തിരിച്ചറിയാനും ഭീകരരുടെ സഞ്ചാരപാത കണ്ടെത്താനും രഹസ്യാന്വേഷണ വിഭാഗങ്ങൾ വിവരങ്ങൾ ശേഖരിക്കുകയാണ്. അമർനാഥ് യാത്രാമാർഗത്തിൽ സുരക്ഷ ശക്തമാക്കി.