നേർപത്രം
പോത്താനിക്കാട് കെ.എസ്.ഇ.ബി ഓഫീസിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ — Pothanikkad, Ernakulam — Kerala — നേർപത്രം വാർത്താ ചിത്രം

പോത്താനിക്കാട് കെ.എസ്.ഇ.ബി ഓഫീസിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ പോത്താനിക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ ഗണേഷ് കുമാർ പി.ജി, സബ് എൻജിനീയർ ഗിരീഷ് കെ.വി, വർക്കർ എൽദോ കെ.എം എന്നിവർക്കെതിരെയാണ് നടപടി. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ തുക സമയത്ത് ബോർഡ് അക്കൗണ്ടിൽ അടയ്ക്കാതിരിക്കുക, ചട്ടങ്ങൾ മറികടന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകുക, മേൽനോട്ടത്തിൽ വീഴ്ച വരുത്തുക തുടങ്ങിയ കാര്യങ്ങൾ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ വിഷയം സംസ്ഥാന വിജിലൻസിന് കൈമാറാനും ശുപാർശ ചെയ്തു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും