
പയ്യന്നൂരിൽ ചെമ്മീൻകൃഷി ഷെഡിന് തീയിട്ടു
പയ്യന്നൂരിൽ മുൻ സിപിഎം നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻകൃഷി സ്ഥലത്തെ ഷെഡിന് തീയിട്ടു. നേരത്തെ അദ്ദേഹത്തിന്റെ വീടും വാഹനവും ആക്രമിച്ച കേസിൽ ചില സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു. പുതിയ ആക്രമണത്തിന് പിന്നിലും രാഷ്ട്രീയവൈരാഗ്യമാണെന്ന് പുരുഷോത്തമൻ ആരോപിച്ചു.