
ജയിലിലെ വി.എസ്. അനുസ്മരണത്തിൽ അന്വേഷണം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം പ്രവർത്തകർ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വി.എസ്. അച്യുതാനന്ദൻ അനുസ്മരണപരിപാടി സംഘടിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജയിൽ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ സ്വഭാവമുള്ള പരിപാടി നടത്തിയതിൽ ഗുരുതരമായ ജയിൽചട്ട ലംഘനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിപാടി സംഘടിപ്പിക്കാൻ ആരാണ് അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായോയെന്നും പരിശോധിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.