
വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി
കേന്ദ്രസർക്കാരിന്റെ നയങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ നടപടികളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്രസർക്കാരിനെ വിമർശിച്ചത്. പരീക്ഷാക്രമക്കേടുകളിൽ ഉത്തരവാദിത്വം നിശ്ചയിക്കുകയും വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.