
ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്തിമ റിപ്പോർട്ട് ആവശ്യപ്പെട്ടു
ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിച്ചു. കുറ്റകൃത്യം നടപ്പാക്കിയ രീതിയെക്കുറിച്ച് പരിശോധനാഫലങ്ങളിൽനിന്ന് വ്യക്തത ലഭിച്ചതായും സംഘം വ്യക്തമാക്കി.