നേർപത്രം
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന ആരോപണം; എസ്.ഐയെ തടഞ്ഞുവച്ചു news image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന ആരോപണം; എസ്.ഐയെ തടഞ്ഞുവച്ചു

ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് എസ്.ഐയെയും പൊലീസ് ഡ്രൈവറെയും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും തടഞ്ഞുവച്ചു. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ച സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ്.ഐ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനുമാണ് തടഞ്ഞുവയ്ക്കപ്പെട്ടത്. സംഭവത്തിൽ വകുപ്പുതല പരിശോധന നടക്കും.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും