
നിരാഹാരം അവസാനിപ്പിക്കാൻ ഉപാധികളുമായി സോനം വാങ്ചുക്ക്
പ്രതിഷേധക്കാർക്കെതിരായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുകയും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ നിരാഹാരസമരം അവസാനിപ്പിക്കൂവെന്ന് സാമൂഹികപ്രവർത്തകൻ സോനം വാങ്ചുക്ക് പറഞ്ഞു. നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെയാണ് ആവശ്യങ്ങൾ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ സമരക്കാരുമായി സുതാര്യമായ ചർച്ച നടത്തി പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.