
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരസംഘടന
പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് വിദ്യാർഥി സമരസംഘടന മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നടന്ന പ്രതിഷേധം സമരത്തിന്റെ തുടക്കമാത്രമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. കേസുകളും എഫ്ഐആറുകളും കസ്റ്റഡിയും ഉപയോഗിച്ച് വിദ്യാർഥികളെയും പ്രവർത്തകരെയും ഭയപ്പെടുത്താനാവില്ലെന്ന് അവർ പറഞ്ഞു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളിൽ ഉത്തരവാദിത്വം നിശ്ചയിക്കുകയും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുകയും വേണമെന്നാണ് ആവശ്യം.