
നിഷ്പക്ഷ വേദിയിൽ മാത്രമേ ചർച്ചയ്ക്കുള്ളൂവെന്ന് സമരനേതാക്കൾ
വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട ചർച്ചകൾ മന്ത്രിമാരുടെ സ്വകാര്യ വസതികളിലോ ഔദ്യോഗിക ഓഫീസുകളിലോ നടത്താൻ തയ്യാറല്ലെന്ന് സമരനേതാക്കൾ അറിയിച്ചു. നിഷ്പക്ഷവും എല്ലാവർക്കും അംഗീകരിക്കാവുന്നതുമായ പൊതുവേദിയിൽ മാത്രമേ കേന്ദ്രസർക്കാരുമായി ചർച്ച നടത്തൂവെന്നാണ് നിലപാട്. ചർച്ചയ്ക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് സമരക്കാർ നിർദേശിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെന്നും അവർ പറഞ്ഞു. ചർച്ചയുടെ നടപടികൾ സുതാര്യമായിരിക്കണമെന്നും വിദ്യാർഥി പ്രതിനിധികൾക്ക് മതിയായ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.