
എഐ ഉപയോഗിച്ച് വ്യാജ ആപ്പുകൾ നിർമ്മിച്ച് തട്ടിപ്പ്; പതിനെട്ടുകാരൻ പിടിയിൽ
നിർമിതബുദ്ധിയുടെ സഹായത്തോടെ വ്യാജ മൊബൈൽ ആപ്പുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി 64 കോടി രൂപയിലധികം തട്ടിയെടുത്തെന്ന കേസിൽ പതിനെട്ടുകാരനെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഒരു ഹോട്ടലിൽനിന്നാണ് രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ പിടികൂടിയത്. പഠനം ഉപേക്ഷിച്ചശേഷം സ്വയം കോഡിങ് പഠിച്ച പ്രതി യഥാർഥ സേവനങ്ങളോട് സാമ്യമുള്ള വ്യാജ ആപ്പുകൾ വികസിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഉപയോക്താക്കളുടെ വിവരങ്ങളും പണവും കൈക്കലാക്കാൻ ആപ്പുകൾ ഉപയോഗിച്ചോയെന്നും കൂട്ടാളികളുണ്ടോയെന്നും അന്വേഷണം തുടരുന്നു.