നേർപത്രം
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം — Venganoor, Thiruvananthapuram — Kerala — നേർപത്രം വാർത്താ ചിത്രം

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

തിരുവനന്തപുരം വെങ്ങാനൂരിലെ നീലകേശി മുടിപ്പുര ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിൽനിന്ന് രക്ഷപ്പെട്ട വഴിയിൽ ചില നോട്ടുകൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. ക്ഷേത്രഭരണസമിതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രദേശത്ത് സംശയാസ്പദമായി സഞ്ചരിച്ചവരുടെ വിവരങ്ങളും പരിശോധിക്കുകയാണ്. മോഷ്ടിച്ച തുകയുടെ കൃത്യമായ കണക്ക് ശേഖരിച്ചുവരുന്നു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും