
താമരശ്ശേരി ചുരം ബൈപ്പാസ് കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കുമെന്ന് ബിജെപി അധ്യക്ഷൻ
താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും മുന്നിൽ അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം. ചുരത്തിലെ ഗതാഗതക്കുരുക്ക്, അപകടസാധ്യത, മണ്ണിടിച്ചിൽ ഭീഷണി എന്നിവ പരിഹരിക്കാൻ ബൈപ്പാസ് പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.