
താമരശ്ശേരി ചുരത്തിൽ പത്ത് മണിക്കൂറിലേറെ ഗതാഗതക്കുരുക്ക്
നിരവധി ഭാരവാഹനങ്ങൾ ചുരത്തിൽ കുടുങ്ങിയതിനെ തുടർന്ന് താമരശ്ശേരി ചുരം റോഡിൽ പത്ത് മണിക്കൂറിലേറെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അർധരാത്രിയോടെ ആരംഭിച്ച തടസ്സത്തിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. ആംബുലൻസ് സർവീസുകൾ, വിനോദസഞ്ചാര വാഹനങ്ങൾ, ചരക്കുനീക്കം എന്നിവയും പ്രതിസന്ധിയിലായി. വാഹനങ്ങൾ നീക്കിയശേഷമാണ് ഗതാഗതം സാധാരണനിലയിലായത്.