
ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി തിരുവനന്തപുരത്ത് പ്രതിഷേധം
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥികളും യുവാക്കളും തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ഒത്തുചേരും. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയും പരിപാടിയിൽ വിമർശിക്കും. വിവിധ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിനിധികൾ ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.