
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഗതാഗത കമ്മീഷണറുടെ മിന്നൽ പരിശോധന
കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ സംസ്ഥാന ഗതാഗത കമ്മീഷണർ നാഗരാജു ചക്കിലം അപ്രതീക്ഷിത പരിശോധന നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി മാസ്ക് ധരിച്ച് സാധാരണ സന്ദർശകനെപ്പോലെ എത്തിയ അദ്ദേഹം ഡ്രൈവിങ് ടെസ്റ്റുകളും അപേക്ഷകരോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും അനുബന്ധ നടപടികളും നേരിട്ട് നിരീക്ഷിച്ചു. ടെസ്റ്റ് നടപടികളിൽ ക്രമക്കേടോ അനാവശ്യ കാലതാമസമോ ഉണ്ടോയെന്ന് വിലയിരുത്തുകയായിരുന്നു ലക്ഷ്യം. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുമെന്നാണ് വിവരം.