
പീച്ചി മേഖലയിൽ വീണ്ടും പ്രകമ്പനം
തൃശൂർ ജില്ലയിലെ പീച്ചി, വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനസമാനമായ പ്രകമ്പനവും ഭൂമിക്കടിയിൽനിന്നുള്ള ശബ്ദവും അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വീടുകളിലും കെട്ടിടങ്ങളിലും നേരിയ വിറയൽ അനുഭവപ്പെട്ടെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല. പ്രകമ്പനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഭൂഗർഭശാസ്ത്ര, ദുരന്തനിവാരണ വിഭാഗങ്ങൾ പ്രദേശത്തെ വിവരങ്ങൾ പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.