
നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന് ആവശ്യം
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് മാത്രം മതിയാകില്ലെന്നും പരീക്ഷാ സംവിധാനം പൂർണമായും റദ്ദാക്കണമെന്നും തമിഴക വെട്രി കഴകം ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും പാർട്ടി വ്യക്തമാക്കി. രാജ്യവ്യാപക ഏകീകൃത പരീക്ഷ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നയത്തെയും ഭാഷാപരമായ സാഹചര്യങ്ങളെയും അവഗണിക്കുന്നുവെന്നാണ് പാർട്ടിയുടെ നിലപാട്. പരീക്ഷാ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം നടത്തി വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.