
കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
വയനാട് വെള്ളമുണ്ടയിൽ കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടിത്തറ സ്വദേശി എം.എൻ. നന്ദു, പടിഞ്ഞാറത്തറ സ്വദേശി എ.കെ. സുബൈർ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും നേരത്തെ പരാതികളുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇവർക്കൊപ്പം മറ്റാരെങ്കിലും പ്രവർത്തിച്ചിരുന്നോയെന്നും പരിശോധിക്കുന്നു.