
സൂപ്പർമാർക്കറ്റിൽനിന്ന് 62 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി തോപ്പുംപടിയിലെ സൂപ്പർമാർക്കറ്റിൽനിന്ന് ഏകദേശം 62 ലക്ഷം രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരുൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ കാഷ്യറായിരുന്ന സനമോളും മുൻ ജീവനക്കാരനായ രഞ്ജു സാജ് എബ്രഹാമുമാണ് പിടിയിലായത്. ക്യാഷ് കൗണ്ടറിൽനിന്ന് ദിവസേന പണം എടുത്ത് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചുവെന്നാണ് ആരോപണം. സ്ഥാപനത്തിന്റെ കണക്കുകളിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. പണത്തിന്റെ ഉപയോഗവും മറ്റ് പങ്കാളികളുണ്ടോയെന്നും അന്വേഷിക്കുന്നു.