
വിദേശ പൗരന്മാർക്ക് സോഷ്യൽ ഹൗസിങ് നിഷേധിക്കുമെന്ന് ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഇംഗ്ലണ്ടിലെ സോഷ്യൽ ഹൗസിങ് വിദേശ പൗരന്മാർക്ക് നൽകുന്നത് അവസാനിപ്പിക്കുമെന്ന് ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചു. പുതിയ വിദേശ അപേക്ഷകർക്ക് tenancy അനുവദിക്കാതിരിക്കുകയും, ദമ്പതികളിൽ ഇരുവരും UK, Irish അല്ലെങ്കിൽ EU പൗരന്മാരല്ലാത്ത നിലവിലെ ചില tenancyകൾ പുനഃപരിശോധിക്കുകയുമാണ് നിർദേശം. ഇതിലൂടെ ഏകദേശം 2.28 ലക്ഷം വീടുകൾ ബ്രിട്ടീഷ് കുടുംബങ്ങൾക്ക് ലഭ്യമാക്കാമെന്നാണ് പാർട്ടിയുടെ കണക്ക്. ലേബർ പദ്ധതി പ്രായോഗികമല്ലെന്ന് വിമർശിച്ചു. നിലവിലെ ചട്ടപ്രകാരം asylum seekers ഉൾപ്പെടെ public funds അർഹതയില്ലാത്തവർക്ക് സോഷ്യൽ ഹൗസിങ് ലഭ്യമല്ല.