
യുകെ മലയാളികളുടെ ത്രില്ലർ ചിത്രം ‘കണ്ടൻ’ റിലീസിന്
പൂർണമായും യുകെയിൽ ചിത്രീകരിച്ച മലയാളം ത്രില്ലർ ചിത്രം ‘കണ്ടൻ’ കേരളത്തിലും യുകെയിലും റിലീസിന് ഒരുങ്ങുന്നു. ജിബിൻ ആന്റണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. യുകെയിൽ താമസിക്കുന്ന മലയാളികളായ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവാസജീവിതത്തിന്റെ പശ്ചാത്തലത്തിൽ രഹസ്യവും കുറ്റാന്വേഷണവും ചേർന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. റിലീസ് തീയതിയും തിയറ്റർ പട്ടികയും ഉടൻ പ്രഖ്യാപിക്കും.