
യുക്രെയ്ൻ സൈനിക നേതൃത്വത്തിൽ അഴിച്ചുപണി
യുക്രെയ്ൻ സൈനിക മേധാവി ഒലെക്സാണ്ടർ സിർസ്കിയെ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സ്ഥാനത്തുനിന്ന് നീക്കിയതായി റിപ്പോർട്ട്. ജനറൽ മൈക്കയ്ലോ ദ്രപതിയെ പുതിയ സൈനിക മേധാവിയായി നിയമിച്ചു. പ്രതിരോധമന്ത്രിയെ മാറ്റിയതിന് പിന്നാലെയാണ് സൈനിക നേതൃത്വത്തിലും നിർണായക അഴിച്ചുപണി നടന്നത്. യുദ്ധമേഖലയിലെ തന്ത്രങ്ങളും സൈനിക പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് മാറ്റമെന്നാണ് വിലയിരുത്തൽ. പുതിയ മേധാവിയുടെ മുൻഗണനകളും സൈനിക പുനഃസംഘടനയും ഉടൻ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.