
കുഞ്ചാക്കോ ബോബന്റെ ‘ഉന്മാദം’ ട്രെയിലർ പുറത്തിറങ്ങി
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഉന്മാദം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 31ന് തിയറ്ററുകളിലെത്തും. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ഒരു ഫയലിനെ പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ തുടങ്ങിയവരും അഭിനയിക്കുന്നു.