
ബാറിലെ തീകൊളുത്തൽ; പൊള്ളലേറ്റ ഒരാൾ മരിച്ചു
തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ നവാസ് മരിച്ചു. പെട്രോൾ കൊണ്ടുവന്ന് സംഘത്തിലുണ്ടായിരുന്നവരുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തിയതായി ആരോപിക്കപ്പെടുന്ന അനീഷ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.