
ദക്ഷിണ ചൈനാ കടലിൽ വിയറ്റ്നാമീസ് ചരക്കുകപ്പൽ മുങ്ങി; 23 പേരെ കാണാതായി
ദക്ഷിണ ചൈനാ കടലിൽ 63 പേരുമായി സഞ്ചരിച്ച വിയറ്റ്നാമീസ് ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് 23 പേരെ കാണാതായി. ‘ഗോയ് എൻഖുയെൻ 18’ എന്ന കപ്പൽ ഫിയറി ക്രോസിന് സമീപമാണ് അപകടത്തിൽപ്പെട്ടതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 39 പേരെ രക്ഷപ്പെടുത്തിയതായി സി.സി.ടി.വി അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ചൈനീസ് രക്ഷാപ്രവർത്തക കപ്പലിന് അപായസിഗ്നൽ ലഭിച്ചതിന് പിന്നാലെ ആറു കപ്പലുകളും ഒരു ഹെലികോപ്ടറും തിരച്ചിലിനായി വിന്യസിച്ചു. അപകടത്തെക്കുറിച്ച് വിയറ്റ്നാം അധികൃതർ ഉടൻ പ്രതികരിച്ചിട്ടില്ല.