
തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടെത്തിയെന്ന് വിജിലൻസ്
‘ഓപ്പറേഷൻ പാർപ്പിടം’ എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കെട്ടിടനിർമാണ പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഉദ്യോഗസ്ഥർ കരാറുകാരിൽനിന്നും വിവിധ ഏജൻസികളിൽനിന്നും പണം കൈപ്പറ്റിയെന്നും മുപ്പത് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് 45 ലക്ഷം രൂപ എത്തിയതിന്റെ തെളിവുകൾ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.