നേർപത്രം
വോയ്സ് കുവൈത്ത് വനിതാവേദി 'ഓണോത്സവം - 2026' ഫ്ലയർ പ്രകാശനം ചെയ്തു - Nerpathram Quick Update

വോയ്സ് കുവൈത്ത് വനിതാവേദി 'ഓണോത്സവം - 2026' ഫ്ലയർ പ്രകാശനം ചെയ്തു

വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഓണോത്സവം - 2026" ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. മംഗഫ് മൈമൂനീസ് ഹാളിൽ നടന്ന ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് അനിജ രാജേഷ് അധ്യക്ഷത വഹിച്ചു. ഓണോത്സവം പ്രോഗ്രാം ജനറൽ കൺവീനർ മിനികൃഷ്ണൻ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരയ്ക്ക് ഓണോത്സവത്തിന്റെ ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. ഓഗസ്റ്റ് 28 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ മംഗഫ് മൈമൂനീസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണോത്സവത്തിൽ അത്തപ്പൂക്കള മത്സരം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നൃത്ത നൃത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ, കേന്ദ്ര കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ദിലീപ് തുളസി, കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് ജോയ് നന്ദനം, ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജീവ് ശ്രീധരൻ, കേന്ദ്ര കമ്മിറ്റി ജോയിന്റ് ട്രഷറർ ചന്ദ്രു പറക്കോട്, ഫഹാഹീൽ യൂണിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ, സാൽമിയ യൂണിറ്റ് കൺവീനർ വസന്തകുമാരൻ കോയിത്തട്ട, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ്, പ്രോഗ്രാം ജനറൽ കൺവീനർ മിനികൃഷ്ണൻ എന്നിവർ സംസാരിച്ചു. വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനു സുജീഷ് സ്വാഗതവും വനിതാവേദി ട്രഷറർ അജിത എം.ആർ നന്ദിയും പറഞ്ഞു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും