
വഖഫ് ബോർഡിനെതിരായ ഹർജികളിൽ ഗൂഢാലോചനയെന്ന് ചെയർമാൻ
വഖഫ് ബോർഡിനെതിരെ സമർപ്പിച്ച നാല് ഹർജികളും ഒരേ കേന്ദ്രത്തിൽനിന്നുള്ളതാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബോർഡ് ചെയർമാൻ കെ.എസ്. ഹംസ ആരോപിച്ചു. വിവിധ സർക്കാരുകളുടെ കാലത്ത് നിയമിതരായ ബോർഡുകൾ തുടർന്നുവന്നിട്ടുണ്ടെന്നും വ്യവസ്ഥാപിതമല്ലാത്ത നിയമനങ്ങൾ മുൻകാലത്തും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് ഹർജികളുടെ ലക്ഷ്യമെന്നാണ് നിലപാട്.