
വഖഫ് ബോർഡ് പുനഃസംഘടനയിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
വഖഫ് ബോർഡിൽ മുസ്‌ലിംകളല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്രനിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേന്ദ്രനിയമത്തിലെ വ്യവസ്ഥ നടപ്പാക്കാൻ മുൻ സർക്കാരും നിലവിലുള്ള വഖഫ് ബോർഡും സന്നദ്ധമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നിലവിലെ ബോർഡിലേക്ക് പുതിയ അംഗങ്ങളെ മാത്രം ചേർക്കുന്നതിനുപകരം ബോർഡ് പൂർണമായി പുനഃസംഘടിപ്പിക്കുമെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും തീരുമാനം നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.