
നിലമ്പൂരിൽ കാട്ടാന വീടാക്രമിച്ചു
നിലമ്പൂർ ചന്തക്കുന്ന് ജവഹർനഗറിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന വീട് ആക്രമിച്ചു. പൈങ്കുളം തങ്കയുടെ വീടിന്റെ കിടപ്പുമുറിയിലെ ജനൽച്ചില്ലുകൾ പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാട്ടാനയെ വനത്തിലേക്ക് തിരിച്ചയക്കാനും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും വനംവകുപ്പ് നടപടി ആരംഭിച്ചു.