
സിപ്‌ലൈൻ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്
കർണാടകയിലെ ദണ്ഡേലിയിലുള്ള വിനോദസഞ്ചാരകേന്ദ്രത്തിൽ സിപ്‌ലൈൻ ലോക്ക് പൊട്ടി യുവാവ് 40 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. സ്റ്റെർലിങ് റിവർ റിസോർട്ടിലായിരുന്നു അപകടം. സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണോയെന്ന് പൊലീസ് പരിശോധിക്കും. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.